കൊച്ചി : മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ പരാതി പിൻവലിക്കാൻ തീരുമാനിച്ച് പരാതിക്കാരിയായ നടി. സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിൻവലിക്കാൻ ഒരുങ്ങുന്നത്. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയിൽ അയക്കും.