തിരുവനന്തപുരം : അങ്കണവാടിയില്‍ മൂന്നു വയസ്സുകാരി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി. വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്കിയ മറുപടി. യഥാസമയം വിവരം അറിയിച്ചിരുന്നെങ്കിലും കുട്ടിയുടെ നില ഗുരുതരമാവില്ലായിരുന്നു എന്നാണ് പിതാവ് പറയുന്നത്. ജനലിനു മുകളിൽ നിന്നാണ് വീണതെന്നാണ് മറ്റു കുട്ടികൾ പറയുന്നത്. കുട്ടിയെ കൂട്ടാൻ ചെന്നപ്പോൾ കുട്ടി വളരെ ഉച്ചത്തിൽ കരയുകയും മയങ്ങുകയും ചെയ്തു എന്നാണ് മാതാവ് പറയുന്നത്. ഭക്ഷണം കൊടുത്തപ്പോൾ ഛർദ്ദിക്കുകയും ചെയ്തു. തുടർന്നാണ് ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.