യുപി : ഗാസിപൂർ അതിർത്തിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് യുപി പോലീസ്. അതിർത്തിയിൽ വൻ പോലീസ് സന്നാഹം. യു.പി പോലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം. യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് അടക്കം ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോയി. യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്. രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പോലീസ് തടഞ്ഞു. രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.