• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിഡിഎസ് വിദ്യാർഥിനിയുടെ ആത്മഹത്യ : പീഡനവും ഭീഷണിയും, ആറുവർഷത്തിന് ശേഷം യുവാവ് അറസ്റ്റിൽ

by Web Desk 01 - News Kerala 24
February 23, 2022 : 12:20 pm
in Kerala, News
Reading Time: 1 min read
0
A A
0
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

നെയ്യാറ്റിൻകര : പെരുമ്പഴുതൂരിൽ ബി.ഡി.എസ്. വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, ദീപക് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവർത്തി(30)യാണ് അറസ്റ്റിലായത്. 2016 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരത് ചക്രവർത്തി വിവാഹ വാഗ്ദാനം നടത്തി 23-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു. തുടർന്ന് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ഫോണിൽ വിളിച്ച് ശല്യം ചെയ്തു. ഇതിനെത്തുടർന്ന് യുവതി വീട്ടിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

നെയ്യാറ്റിൻകര പോലീസ് അന്വേഷിച്ച കേസ് 2017-ൽ ക്രൈംബ്രാഞ്ചിനു കൈമാറി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് സമരവും നടത്തിയിരുന്നു. ബി.ഡി.എസ്. കഴിഞ്ഞ് ഹൗസ്സർജൻസി ചെയ്യുകയായിരുന്നു 23-കാരി. ജീവനൊടുക്കുന്നതിനു മുൻപായി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ശരത് ചക്രവർത്തി ഈ സംഭവത്തിനുശേഷവും നിരവധി പെൺകുട്ടികളെ മൊബൈൽചാറ്റിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തി. പരിചയപ്പെടുന്ന യുവതികളുമായി പ്രണയംനടിച്ച ശേഷം പീഡിപ്പിക്കുകയാണ് പ്രതി ചെയ്യുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി. എ.ഷാനവാസിന്റെ നിർദേശത്തെ തുടർന്ന് ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ. ജെ.എസ്.രതീഷ്, സി.പി.ഒ.മാരായ അനിൽ, പദ്മകുമാർ, രവി, വിനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മകൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയുടെ വീട്ടുകാരും ചില പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദ്യാർഥിനിയുടെ അച്ഛൻ ആരോപിച്ചു. മകൾ എഴുതിയ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിന്റേത് മികച്ചനീക്കം ; ഞാനായിരുന്നു പ്രസിഡന്റ് എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു – ട്രംപ്

Next Post

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; ഇടപെട്ട് വനിതാ കമ്മിഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുതിരവട്ടത്ത് നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയെ കണ്ടെത്തി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ല ; ഇടപെട്ട് വനിതാ കമ്മിഷന്‍

രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു ; മനംനൊന്ത് ലോറി ഡ്രൈവർ ജീവനൊടുക്കി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

10,12 ക്ലാസുകളിൽ ഓഫ്‌ലൈൻ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും

ആരോഗ്യ സ്ഥിതി തൃപ്തികരം; ചികിത്സ നന്നായി മുന്നോട്ടു പോകുന്നു : മുഖ്യമന്ത്രി

പോലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021