കൊച്ചി : സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 56,920 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7115 രൂപയാണ് നൽകേണ്ടത്. എന്നാൽ വില കുറഞ്ഞിട്ടും ഗ്രാമിന് 7000ന് മുകളിൽ നിൽക്കുന്നത് ആശ്വസിക്കാൻ വക നൽകുന്നില്ല. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.