കൊച്ചി : അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഇന്നു വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിക്കുന്നത്. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കുന്നതിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ ആശ നല്‍കിയ അപ്പീലാണ് പരിഗണിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ഇന്ന് കോടതിയെ ബോധിപ്പിക്കും.