തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ച നിലയില്‍. പോത്തന്‍കോട് സ്വദേശി തങ്കമണി(65)യാണ് മരിച്ചത്. മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മൃതദേഹത്തില്‍നിന്ന് കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്നാണ് സംശയം. ഇന്ന് രാവിലെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടത്. പൂജയ്ക്കുള്ള പൂക്കള്‍ പറിക്കാന്‍ പോകുന്നിടത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരല്‍ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.