തൃശൂര്‍ : നഗരത്തില്‍ അപകടകരമാംവിധം സ്കേറ്റിങ് നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡലാ(26)ണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശൂര്‍ നഗരത്തില്‍ മറ്റൊരു വാഹനത്തില്‍ പിടിച്ച് സ്കേറ്റിംഗ് നടത്തിയതോടെ ഇയാളെ പോലീസ് തെരയുകയായിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല. ഇന്ന് നഗര മധ്യത്തിലേക്ക് വീണ്ടും വന്നതോടെയാണ് പോലീസ് പിടികൂടുകയായിരുന്നു. കലൂരിലുള്ള സഹോദരനെ കാണാന്‍ ആറു ദിവസം മുമ്പാണ് സ്കേറ്റിംഗ് നടത്തി ഇയാള്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് ഈസ്റ്റ് പോലീസ് കേസ് എടുത്തത്. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.