കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7125 രൂപ നല്‍കണം. പവന് 57000 രൂപയായി ഉയര്‍ന്നു. ഒരാഴ്ച 57000ന് താഴെ വില തുടര്‍ന്ന് വരികയായിരുന്നു. അതേസമയം വെള്ളി വില ഇന്ന് ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.