കോഴിക്കോട് : കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വന്‍ വ്യാജ ഡീസല്‍ ശേഖരം കണ്ടെത്തി. 18000 ലിറ്റര്‍ വ്യാജ ഡീസലാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസ് നടത്തിയ പരിശോധന നടത്തുകയായിരുന്നു. ഗോഡൗണില്‍ ഇരുമ്പ് കൂടുകള്‍ക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസല്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.