തൃശൂര്‍ : അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ഷൊര്‍ണൂര്‍ സ്വദേശികളായ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ടായിരുന്നു മര്‍ദ്ദിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു അധ്യാപകരും കുട്ടികളും.