കൊച്ചി : മലയാളത്തിന്റ ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്. സഹോദരതുല്യനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു. ജയചന്ദ്രന്റെ വിയോഗത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ വഴിയാണ് തങ്ങൾ പരിചയപ്പെട്ടത്. തനിക്ക് അദ്ദേഹം സഹോദര തുല്യനായിരുന്നു. സംഗീതമാണ് തങ്ങളുടെ ബന്ധം. ആ ബന്ധത്തില്‍ ഒരു സഹോദരസ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോഴുള്ള വിഷമം പറഞ്ഞറിയിക്കുന്നതിനപ്പുറമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട് എന്ന് കെ ജെ യേശുദാസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് പി ജയചന്ദ്രൻ്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.