ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാർത്ഥിനിയെക്കൊണ്ട് സ്കൂൾ ടോയ്ലറ്റ് വൃത്തിയാക്കിപ്പിച്ച് പ്രിൻസിപ്പാൾ. പ്രതിഷേധം കടുത്തതോടെ സ്കൂൾ പ്രിൻസിപ്പളിനെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത് സ്കൂളിലെ ടോയ്ലറ്റുകൾ വൃത്തിയാക്കുന്ന പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ വ്യപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. “ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ആണ് അയക്കുന്നത്, വൃത്തിയാക്കാനല്ല,” അവർ വീട്ടിൽ വരുമ്പോൾ, വളരെ ക്ഷീണിതരാണ്. അവർ സ്കൂളിലെത്തി പഠിക്കേണ്ട സമയത്ത് ടോയ്ലറ്റുകളും മറ്റും വൃത്തിയാക്കുകയാണ് അവർ ചെയ്യുന്നത്. ഇത് കേൾക്കുന്നത് ഹൃദയഭേദകമാണ്, അധ്യാപകർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനുള്ള അവരുടെ ഉത്തരവാദിത്തങ്ങളിൽ ഒഴിഞ്ഞുമാറുകയാണ്, വിദ്യാർത്ഥിനിയുടെ അമ്മ പറയുന്നു.