വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും.
കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എസ്എച്ച്ഓ എന്നിവർ പ്രാദേശിക സമിതിയിൽ ഉൾപ്പെടുന്നു. കാണാതായവരുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ഇവരുടെ മുഖ്യ ചുമതല. പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. തുടർന്ന് പട്ടികയിൽ സംസ്ഥാന തല സമിതി സൂക്ഷ്മ പരിശോധന നടത്തും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംസ്ഥാന തല സമിതി. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കി ഡെത്ത് സർട്ടിഫിക്കറ്റ് നൽകും. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും നടപടി.