പാലക്കാട് : അട്ടപ്പാടിയിൽ പാല് തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നക്കുപ്പതി ഊരിൽ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. രാവിലെ മുലപ്പാൽ കുടിക്കുന്ന സമയത്ത് പാൽ തൊണ്ടയിൽ കുരുങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിനെ അപ്പോൾ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.