കൊച്ചി : ആലുവയിൽ കോൺക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് അപകടം. കീഴ്മാട് പഞ്ചായത്തിലാണ് കോൺക്രീറ്റ് തട്ട് പൊളിഞ്ഞു വീണ് അപകടം ഉണ്ടായത്. 4 പേർക്ക് പരുക്കേറ്റു. രണ്ടുപേർ കോൺക്രീറ്റിന് അടിയിൽ എന്ന് സംശയം. പരുക്ക് പറ്റിയവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രീറ്റ് ജോലികൾ നടക്കുന്നതിനിടയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 10 പേരാണ് അപകടത്തിൽപ്പെട്ടത് ഒരാൾ ഒഴികെ ബാക്കി എല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. ആരുടെയും നില ഗുരുതരമല്ല. കോൺക്രീറ്റ് വർക്കുകൾ നടക്കുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്.