ഇടുക്കി : പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ച നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെന്ന് പീഡനക്കേസില്‍ മുകേഷ് എം.എല്‍.എയെ പിന്തുണച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സി.പി.എം. ഇടുക്കി ജില്ലാ സമ്മേളന ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകേഷിന്റെ കേസ് കോടതിയിലാണ്. പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ച നിലപാടില്‍ തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്. ധാര്‍മികത നോക്കി എം.എല്‍.എ. സ്ഥാനം രാജിവെച്ചാല്‍ ധാര്‍മികത പറഞ്ഞ് എം.എല്‍.എ. സ്ഥാനം തിരിച്ചെടുക്കാന്‍ പറ്റുമോ? മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെ. അപ്പോ നോക്കാമെന്നും ഗോവിന്ദന്‍ പറഞ്ഞു.