കണ്ണൂര്‍ : യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദി(32)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരു വര്‍ഷത്തിലധികമായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. എളമ്പേരം കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷഹീദ്.