കൊച്ചി : കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂരമര്‍ദ്ദനം. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ട്രാന്‍സ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടിന് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാന്‍സ് വുമനാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ട്രാന്‍സ് വുമണ്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.