ആലപ്പുഴ : പെണ്ണുക്കരയിൽ കെഎസ്ആർടിസിയുടെ റിക്കവറി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ (28) ആണ് മരിച്ചത്. ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിൽ നിന്നും ബൈക്കിൽ പെട്രോള്‍ അടിച്ചശേഷം പുറത്തേക്ക് ഇറങ്ങി ചെങ്ങന്നൂര്‍ ഭാഗത്തേക്ക് തിരിയുന്നതിനിടെ അതേദിശയിൽ പിന്നിൽ നിന്നും വന്ന റിക്കവറി വാൻ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.