കൊച്ചി : കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. പാലാരിവട്ടം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് ക്രൂരമായി മര്‍ദിച്ചത്. വാഹന നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.