വണ്ടിപ്പെരിയാര്‍ : കാറും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ തൊടുപുഴ സ്വദേശികളായ സുബൈര്‍ (45), ആമീന്‍ ഫാസിന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്കു മാറ്റി. അപകടത്തില്‍ കാറിന്റെയും സ്വകാര്യ ബസിന്റെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. തൊടുപുഴയില്‍നിന്നു കുമളിയിലേക്കു വരികയായിരുന്ന കാറും കുമളിയില്‍നിന്ന് ഏലപ്പാറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് ചോറ്റുപാറയ്ക്ക് സമീപം കൂട്ടിയിടിച്ചത്. നാട്ടുകാരും കുമളി പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുമളി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.