• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തമിഴ്നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല

by Web Desk 03 - News Kerala 24
December 12, 2021 : 2:39 pm
in Kerala, News
Reading Time: 1 min read
0
A A
0
തമിഴ്നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല

തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാൻ തമിഴ്നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തെങ്കാശിയിൽ നേരിട്ടെത്തി കർഷകരുമായി ചർച്ച നടത്തി പത്തു ദിവസം കഴിഞ്ഞെങ്കിലും സംഭരണം ഇനിയും തുടങ്ങാനായിട്ടില്ല. സർക്കാരും കർഷകരും തമ്മിലുള്ള ധാരണ പത്രത്തിന്റെ കാര്യത്തിൽ പോലും ആശയക്കുഴപ്പം തുടരുകയാണ്. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുക. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞനിരക്കിൽ പച്ചക്കറി കേരളത്തിൽ വിൽക്കുക.

ഇതായിരുന്നു സർക്കാരിൻറെ ആശയം. ഹോർട്ടി കോർപ്പ് എംഡിയുടെ നേതൃത്വത്തിൽ ഡിസംബർ 2 ന് തെങ്കാശിയിൽ എത്തിയ കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട് കൃഷി വകുപ്പുമായും ആറായിരത്തോളം കർഷകരെ ഉൾക്കൊള്ളുന്ന കർഷക കൂട്ടായ്മകളുമായും ചർച്ച നടത്തി. മാർക്കറ്റ് വിലയ്ക്ക് പച്ചക്കറി നൽകാമെന്ന് കർഷകർ സമ്മതിച്ചതുമാണ്. ഡിസംബർ 8 ന് ധാരണ പത്രം ഒപ്പിട്ട് തൊട്ടടുത്ത ദിവസം മുതൽ പച്ചക്കറി സംഭരിക്കുമെന്ന ധാരണയിൽ ഉദ്യോഗസ്ഥർ പിരിഞ്ഞു.

ഇന്ന് തീയതി ഡിസംബർ 12. പക്ഷേ സർക്കാരും തെങ്കാശിയിലെ കർഷകരും തമ്മിലുള്ള ധാരണ പത്രം ഇനിയും തയാറായിട്ടില്ല. ഇന്നലെ ധാരണ പത്രം കേരളം തമിഴ്നാട് സർക്കാരിന് കൈമാറി. ഇത് ഒപ്പിട്ട് സംഭരണം തുടങ്ങാൻ ഇനിയും താമസമുണ്ടെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്. എന്നു വച്ചാൽ ഒരാഴ്ച കൂടിയെങ്കിലും പച്ചക്കറി വില ഉയർന്നു തന്നെ നിൽക്കുമെന്ന് ചുരുക്കം. കേരളത്തിലേക്കുള്ള പച്ചക്കറി വ്യാപാരം നിയന്ത്രിച്ചിരുന്ന ഇടനിലക്കാരുടെ ഇടപെടലാണ് ധാരണ പത്രത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പത്തിനു പിന്നിലെന്നും സൂചനയുണ്ട്.

പക്ഷേ ചർച്ചയ്ക്ക് നേതൃത്വം നൽകിയ കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. സർക്കാർ പ്രഖ്യാപിച്ച ഇടപെടൽ കടലാസിൽ തന്നെ കിടക്കുമ്പോൾ ഇനി രണ്ട് പോംവഴികൾ മാത്രമാണ് ഇന്ന് മലയാളിക്ക് മുന്നിലുള്ളത്. ഒന്ന് ഉയർന്ന വിലയ്ക്ക് പച്ചക്കറികൾ വാങ്ങി കഴിക്കുക. അല്ലെങ്കിൽ വില കുറയുന്നതു വരെ പച്ചക്കറി കഴിക്കുന്നില്ലെന്ന് തീരുമാനിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആവേശം ചുരംകയറി ; വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര ‘ ബസ് ഫുൾ ‘

Next Post

വില വർധനയിൽ സർക്കാർ ഇടപെടും ; സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല : മന്ത്രി ജി ആർ അനിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വില വർധനയിൽ സർക്കാർ ഇടപെടും ;  സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല  : മന്ത്രി ജി ആർ അനിൽ

വില വർധനയിൽ സർക്കാർ ഇടപെടും ; സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല : മന്ത്രി ജി ആർ അനിൽ

പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തത് –  ഡിവൈഎഫ്ഐ

പിജി ഡോക്ടർമാർ നടത്തിവരുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തത് - ഡിവൈഎഫ്ഐ

നേരത്തെ തിരിച്ചറിയാം വൃക്ക രോഗത്തിന്‍റെ ഈ അഞ്ച് ലക്ഷണങ്ങള്‍

നേരത്തെ തിരിച്ചറിയാം വൃക്ക രോഗത്തിന്‍റെ ഈ അഞ്ച് ലക്ഷണങ്ങള്‍

പൊതുസ്ഥലത്ത്‌ നിസ്‌കരിക്കരുതെന്ന്‌ ഹരിയാന മുഖ്യമന്ത്രി

പൊതുസ്ഥലത്ത്‌ നിസ്‌കരിക്കരുതെന്ന്‌ ഹരിയാന മുഖ്യമന്ത്രി

സർവകലാശാല വിവാദം ;   സർക്കാർ നിലപാട് മനസിലാകാത്തയാളല്ല ​ഗവർണറെന്ന് മുഖ്യമന്ത്രി

സർവകലാശാല വിവാദം ; സർക്കാർ നിലപാട് മനസിലാകാത്തയാളല്ല ​ഗവർണറെന്ന് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021