കൊച്ചി : മതവിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് പി സി ജോർജ് ഹാജരായി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി ജോർജ് ഹാജരായത്. ഹാജരായ പി സി ജോർജിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് സൂചന. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.