കൊച്ചി : കൊച്ചി നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പെൺകുട്ടിക്ക് ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കൊച്ചി നഗരത്തിലെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് കുട്ടിക്ക് ലഹരി ചേർത്ത ഡയറി മിൽക്ക് നൽകി വശീകരിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിംഗ് നടത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തിറങ്ങുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘം തന്നെയാണ് കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതെന്ന് വിവരവും പെൺകുട്ടി രക്ഷിതാവിനോട് പറഞ്ഞു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ജാമ്യം ലഭിച്ചു.