കാസർഗോഡ് : കേന്ദ്ര സർവ്വകലാശാലയ്ക്ക് സമീപം പുലി സാന്നിധ്യം. ഇതേത്തുടർന്ന് ക്യാമ്പസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 8 മുതൽ രാവിലെ 7 വരെ വിദ്യാർത്ഥികൾ പുറത്തിറങ്ങാൻ പാടില്ലെന്നാണ് നിർദ്ദേശം. ഇക്കാര്യമുള്ളത് സർവ്വകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിലാണ്. വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ അതിരാവിലെയുള്ള പ്രഭാതസവാരിക്കുൾപ്പെടെ നിയന്ത്രണമുണ്ട്.