കോഴിക്കോട് : ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് ഇപ്പോഴും ഒളിവില്‍. തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്‌രിസിനെ(21)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൗസയുടെ ബന്ധുക്കളുടെ പരാതിയില്‍ ആരോപണ വിധേയനായ കോഴിക്കോട് കോവൂര്‍ സ്വദേശിയായ യുവാവാണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. മൗസയുടെ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ യുവാവിന്റെ പേരില്‍ കേസെടുക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്തിനാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.