തിരുവനന്തപുരം : തലസ്ഥാനത്ത് പ്ലസ് ടു വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവിലാണ് സംഭവം. മരിച്ചത് ദർശൻ(17) ആണ്. ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ബെഡ്‌റൂമിലാണ്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലാണ് ദർശൻ പഠിക്കുന്നത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ആത്മഹത്യാ കുറിപ്പിൽ പരീക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാവരോടും ക്ഷമ ചോദിക്കുന്ന കുട്ടി, എല്ലാം പഠിച്ചിട്ടും ഒന്നും ഓർമയിൽ നിൽക്കുന്നില്ല എന്നും പറയുന്നുണ്ട്. തൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നത് പോലെ വലിയ ആളുകൾ ആകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.