തിരുവനന്തപുരം : സ്കൂൾതല പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. മലപ്പുറത്തെ അൺ എയിഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയ പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടികൾ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസിന് നിർദ്ദേശം നൽകിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂർണ ചുമതലയുള്ള ഡി ഇ ഒ ഗീതാകുമാരി സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.