തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ. ഇയാൾക്കായി ഹാജരായിരുന്നത് ആര്യനാട് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. ഉവൈസ് ഖാനായിരുന്നു. ഇതിനെതിരെ കെ പി സി സിക്ക് പരാതി ലഭിച്ചിരുന്നു. പാർട്ടിക്ക് തീരാക്കളങ്കം ഉണ്ടാക്കിയെന്നാണ് പരാതി. ഇത് നൽകിയത് ജില്ലാ വൈസ് പ്രസിഡൻ്റ് സൈതാലി കയ്പ്പാടിയാണ്. ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പ്രതിക്കായി ഹാജരാകാതിരിക്കാൻ നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.