തിരുവനന്തപുരം : ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ ഒരു മാസക്കാലമായി തിരുവനന്തപുരത്ത് പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. ആശമാരുടേത് പ്രതിഷേധ പൊങ്കാലയാണ്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് സമരത്തിനിറങ്ങിയിരിക്കുന്ന സ്ത്രീകൾ ഇടുന്നത്. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും തങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണെന്നും ആശമാർ പറയുന്നു. അമ്പതോളം വരുന്ന ആശാ പ്രവർത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. സർക്കാർ തങ്ങളെ നോക്കുന്നില്ലെന്നും അവരുടെ ഭാഗത്ത് നിന്ന് ഒരു പിടിവാശിയാണ് കാണുന്നതെന്നുമാണ് ആശമാർ പറയുന്നത്.