ഇടുക്കി : അണക്കര കുങ്കിരിപ്പെട്ടിയിൽ 17 കാരൻ കിണറ്റിൽ വീണു മരിച്ചു. അണക്കര ഉദയഗിരി മേട് സ്വദേശി കോട്ടക്കുഴിയിൽ ബിജുവിൻ്റെ മകൻ വിമലാണ് മരിച്ചത്. മറ്റൊരു വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയപ്പോൾ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. മറ്റ് കുട്ടികൾക്കൊപ്പം ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.