തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് ആരംഭിക്കും.