തൃശൂർ : ആശാസമരത്തെ പിന്തുണക്കുന്നതിൽ മല്ലികസാരാഭായിക്ക് വിലക്ക്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മല്ലികസാരാഭായ് തന്നെയാണ് വിലക്ക് നേരിട്ട വിവരം അറിയിച്ചത്. ആശ സമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരിൽ നടക്കാനിരിക്കെയാണ് അവർക്ക് വിലക്ക് നേരിട്ടത്. ആരാണ് വിലക്കിയതെന്ന് മല്ലിക വ്യക്തമാക്കിയിട്ടില്ല. വിലക്ക് കടുത്ത അതൃപ്തി പ്രകടമാക്കുന്നതാണ് മല്ലികയുടെ ഫേസ്ബുക്ക് പോസ്റ്റ്.