തൃശൂർ : ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു. കഴിഞ്ഞ പൂരം എങ്ങനെ ആയിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കേണ്ടെന്ന് അദേഹം പ്രതികരിച്ചു. ജനങ്ങൾക്ക് തൃപ്തി കുറയാൻ പാടില്ലെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പുതിയ അവസ്ഥകളുടെ പശ്ചാതലത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കും. മന്ത്രിമാർ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടു. അവലോകനയോഗം തൃപ്തികരമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം നന്നായി നടക്കണം. ചില മാറ്റങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകും. വെടിക്കെട്ട് കാണുന്നത് പൂർണമായി സ്വരാജ് റൗണ്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് അമിത് ഷാ അറിയിച്ചത്. ഇതിനുള്ള നിർദേശം ജില്ലാ ഭരണകൂടത്തിന് നൽകാമെന്നായിരുന്നു തീരുമാനം. അപ്പോഴേക്കും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു.