കോഴിക്കോട് : പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കാറ്റഗറി 3 യിൽ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാൻ പാടില്ല എന്നാണ് ഗൈഡ്ലൈൻ എന്നും വിശദീകരണം. ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ആശുപത്രിയുടെ പ്രതികരണം. സംഭവത്തിൽ ഇന്ന് രാവിലെ കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് പ്രതികരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും സിയയുടെ പിതാവ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ല. വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുമ്പോൾ ഇതിൽ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ സിയ എന്ന പെൺകുട്ടി മരിച്ചത്.