പാലക്കാട് : വിഴിഞ്ഞം ഉദ്ഘാടനം കഴിഞ്ഞ് പ്രധനമന്ത്രിയെ യാത്രയാക്കാൻ പോയിരുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നീങ്ങാമെന്ന അങ്ങയുടെ വാക്കുകൾക്ക് നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാം. പാലക്കാട് നടന്ന സർക്കാരിന്റെ വാർഷികയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിൻ്റെ കടം വർധിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ പൊതുകടവും – ആഭ്യന്തര ഉത്പാദനവുമായുള്ള അന്തരം കുറഞ്ഞു. അത് ഇനിയും കുറയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. LDF സർക്കാരിൻ്റെ 9 വർഷം പൂർത്തിയാക്കി 10ാം വർഷത്തിലേക്ക് കടക്കുന്നു. പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.