തിരുവനന്തപുരം : വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്. 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. സോഫ്റ്റ് വെയർ എഞ്ചിനീയറായ നീതുവിന്‍റെ വിരലുകളാണ് മുറിച്ചത്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയാണ് നീതു. ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് വിരലുകൾ മുറിച്ചത്. ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയായ കോസ്മറ്റിക്ക് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടത്തിയത്.