കൊല്ലം : കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ. അഞ്ചാലുംമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പോലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം താരത്തെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.