ന്യൂഡല്‍ഹി : പാക് അതിർത്തിയിൽ “ജാഗ്രത കുറച്ച്” ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. “2025 മെയ് 10 ന് രണ്ട് ഡിജിഎംഒമാർ (സൈനിക പ്രവർത്തനങ്ങളുടെ ഡയറക്ടർ ജനറൽ) തമ്മിലുള്ള ധാരണയ്ക്ക് പുറമേ, അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്ന് പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. കശ്മീരിൽ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.