കൊച്ചി : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സുസജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തില്‍ അധികം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസും യു ഡി എഫും സുസജ്ജമാണ്. യു ഡി എഫിലെ എല്ലാ ഘടകകക്ഷികളുടെയും പരിപാടികള്‍ നടന്നു. ഏത് സമയത്ത് തിരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ യു ഡി എഫ് തയാറാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇന്ന് ഞായര്‍ ആണെന്നതിന്റെ പ്രശ്‌നം മാത്രമെയുള്ളൂ. സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശൻ പറഞ്ഞു.