തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്ത് വ്യാപകമായി പൊളിയെത്തലീൻ പ്ലാസ്റ്റിക് അസംസ്കൃത വസ്തു വ്യാപകമായി അടിഞ്ഞു കൂടി. ലൈബീരിയൻ കപ്പൽ അപകടത്തിൽ കണ്ടെയ്നറിൽ നിന്നും ചോർച്ചയിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പരിസരവാസികൾ. ഉപ്പ് പരൽ പോലെ തീര കേറിയിറങ്ങുമ്പോൾ പ്ലാസ്റ്റിക് ഗ്രാനൂൾസ് കരക്കടിയുകയാണ് ചെയ്യുന്നത്. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതായി വ്യാപാരികളും സമീപവാസികളും അറിയിച്ചു. മത്സ്യം ഉൾപ്പടെ ഉള്ള സമുദ്ര ജീവികൾ ഭക്ഷിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ശംഖ്മുഖം ബീച്ച് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾ ഉൾപ്പടെ ഉള്ളവർ ആശങ്കയിലാണ്. ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്.