കൊച്ചി : ഇടപ്പള്ളിയിൽ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാൾ പിടിയിൽ. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ കൈനോട്ടക്കാരൻ ശശികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തും. പോക്സോ 7,8 വകുപ്പുകൾ ചുമത്തുമെന്ന് ആണ് പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ ആണ് കുട്ടി തൊടുപുഴ ബസ്റ്റാൻഡ് പരിസരത്ത് എത്തിയത്. ഈ സമയത്താണ് ശശികുമാർ കുട്ടിയെ കാണുന്നതും വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോകുന്നതും. വീട്ടിൽ വെച്ച് ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടിയുടെ കവിളിൽ മുറിവ് പറ്റിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ തന്നെ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നതും.