കൊച്ചി : നടിമാർ പരാതി നൽകിയെന്ന നടൻ ഉണ്ണി മുകുന്ദന്റെ ആരോപണം നിഷേധിച്ച് മുൻ മാനേജർ വിപിൻകുമാർ. നടിമാർ തനിക്കെതിരെ നൽകിയെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും അമ്മയോ ഫെഫ്കയോ തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിപിൻ കുമാർ പറഞ്ഞു. അതിനിടെ മർദ്ദിച്ചെന്ന പരാതിയിൽ മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാനാണ് ഉണ്ണി മുകുന്ദന്റെ നീക്കം.



















