കുവൈത്ത് സിറ്റി: തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്‍തതിന് രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പേര്‍ക്ക് കുവൈത്തില്‍ ജയില്‍ ശിക്ഷ വിധിച്ചു. അബ്‍ദുല്ല അല്‍ സാലിഹ് എന്നയാള്‍ക്ക് പത്ത് വര്‍ഷം തടവും മൊസാബ് അല്‍ ഫൈലക്വി എന്നയാളിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ചത്.
രാജ്യത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. കുവൈത്തിലെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. ഇവര്‍ ബോധപൂര്‍വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നും രാജ്യത്തെ ആഭ്യന്തര സാഹചര്യത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ വിചാരണയ്‍ക്കിടെ ആരോപിച്ചിരുന്നു. ജുഡീഷ്യറിയെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളിന്മേല്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കുവൈത്ത് ക്രിമിനല്‍ കോടതി രണ്ട് കേസുകളിലും വിധി പറഞ്ഞത്.