കായംകുളം: ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ കവരുന്ന സംഘം പിടിയിൽ. മുക്കടക്ക് തെക്ക് വശം ദേശീയ പാതയിൽ സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന പോലീസുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടുപോയ കേസിലും സമാന രീതിയിൽ കരീലക്കുളങ്ങരയിലും കൊല്ലം ശക്തികുളങ്ങരയിലും ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചു പറിച്ചു കൊണ്ടു പോയ കേസിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊല്ലം തട്ടാമല ഫാത്തിമ മൻസിലിൽ മാഹീൻ (20), കൊല്ലം ഇരവിപുരം വാളത്തുംഗൽ മുതിര അയ്യത്ത് വടക്കതിൽ സെയ്ദലി (21), ഇരവിപുരം കൂട്ടിക്കട അൽത്താഫ് മൻസിലിൽ അച്ചു എന്നു വിളിക്കുന്ന അസറുദ്ദീൻ (21), കൊല്ലം മയ്യനാട് അലി ഹൗസിൽ മുഹമ്മദ് ഷാൻ (25), കൊല്ലം മുളവന വില്ലേജിൽ കുണ്ടറ ആശുപത്രി ജംഗ്ഷന് സമീപം ഫർസാന മൻസിലിൽ യാസിൻ എന്ന് വിളിക്കുന്ന ഫർജാസ് (19), കൊല്ലം കോർപറേഷൻ മണക്കാട് വടക്കേവിള തൊടിയിൽ വീട്ടിൽ മുഹമ്മദ് തൗഫീഖ് (18) എന്നിവരാണ് അറസ്റ്റിലായത്.