കൊച്ചി : കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകള്‍ നശിച്ചു. വലിയഴീക്കല്‍ ലൈറ്റ് ഹൗസില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ ദൂരെ കടലിന്റെ അടിത്തട്ടിലെ കണ്ടെയ്നറുകളിലാണ് വലകള്‍ കുരുങ്ങുന്നത്. കടലിന്റെ അടിത്തട്ടില്‍ കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നതിനാല്‍ ബോട്ടിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് കണ്ടെയ്നറിന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മാത്രം 16 ബോട്ടുകളുടെ 38 ലക്ഷം രൂപയുടെ വലകളാണ് നശിച്ചത്. ഒരു വലയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വിലയുണ്ട്. ചില ബോട്ടുകളിലെ 5 വലകള്‍ വരെ നശിച്ചു.