മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വിജയ ചിത്രം ഏറെക്കുറെ പുറത്തുവന്നപ്പോൾ പ്രതികരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് യു ഡി എഫ് ജയിക്കുമെന്നാണ് മനസിലാകുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്നും ലീഗിന്റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മണ്ഡലത്തിൽ എൽ ഡി എഫിന് അഭിമാനകരമായ വോട്ട് ലഭിച്ചെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.