മലപ്പുറം : ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരിച്ച് ഷൗക്കത്ത്. പതിറ്റാണ്ടിന് ശേഷമാണ് യുഡിഎഫ് നിലമ്പൂരിൽ വിജയിക്കുന്നത്. മണ്ഡലത്തിലുടനീളം വിജയാഹ്ളാദത്തിലാണ് യുഡിഎഫ്. ‘ഡീലിമിറ്റേഷന്‍ ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം യുഡിഎഫിലെ ശക്തികേന്ദ്രങ്ങളായ ഈ മൂന്ന് പഞ്ചായത്തുകളും നഷ്ടപ്പെട്ടതിന് ശേഷം എന്റെ പിതാവിന് 2011 ൽ ലഭിച്ച ഭൂരിപക്ഷം 6000ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തിൽ, പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കുകയാണ്. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്. ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണമിങ്ങനെ.