ന്യൂഡൽഹി : അടിയന്തിരാവസ്ഥ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സംഭാഷണം കേൾപിച്ചു. അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല ജുഡീഷ്യൽ സംവിധാനത്തെയും നോക്കുകുത്തിയാക്കി. ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല, അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചത്. അടിയന്തിരാവസ്ഥയ്ക്കെതിരെ പോരാടിയവരെ നിരന്തരം ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.